വ്യാപാരിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം കട്ടപ്പനയില്‍
വ്യാപാരിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം കട്ടപ്പനയില്‍

ഇടുക്കി : സാബു മുളങ്ങാശ്ശേരിയുടെ ഘാതകനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി. ഡീൻ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തു. സിപിഐഎം ജനങ്ങളെ പറഞ്ഞുപറ്റിച്ച് അധികാരത്തിലേറി സാധാരണക്കാരെ കൊലക്ക് കൊടുക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യയെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പനയിലെ സമുന്നതനായ നേതാവിന്റെ ഗുണ്ടായിസം ആണ് വ്യാപാരിയായിരുന്ന സാബുവിനെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് . പി പി ദിവ്യയെ പോലെ തന്നെ കട്ടപ്പനയിലെ സിപിഎം നേതാവിന്റെ ഗുണ്ടായിസവും ധാർഷ്ട്യവും അണികൾക്ക് മാത്രമല്ല മുഴുവൻ ജനങ്ങൾക്കും ഭീഷണിയാണ്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും തൊഴിലാളികളുടെ പാർട്ടി എന്നുപറഞ്ഞ ജനങ്ങളെ പറഞ്ഞു പറ്റിച്ചുകൊണ്ട് അധികാരത്തിലേർക്കുക മാത്രമാണ് സിപിഎം ചെയ്യുന്നത്. തുടർന്ന് സാധാരണക്കാരെ കുറച്ചു കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടി അധ്യക്ഷാനായി. നേതാക്കളായ അഡ്വ:ഇ എം അഗസ്തി, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം ഡി അർജുൻ, അഡ്വ:കെ ജെ ബെന്നി, തോമസ് മൈക്കിൾ, മനോജ് മുരളി, ജോസ് മുത്തനാട്ട്, ജോണി ചീരാംകുന്നേൽ, ബീനാ ടോമി, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു, ജെസ്സി ബെന്നി, സജി മോൾ ഷാജി, സാലി കുര്യമാക്കോസ്, ജോസ് ആനക്കല്ലിൽ, സി എം തങ്കച്ചൻ, കെ എസ് സജീവ്, അരുൺകുമാർ കാപ്പുകാട്ടിൽ, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം, പൊന്നപ്പൻ അഞ്ചപ്ര, കെ ഡി രാധാകൃഷൻ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






