സിപിഐ പ്രതിഷേധ കൂട്ടായ്മ കട്ടപ്പനയില്‍
സിപിഐ പ്രതിഷേധ കൂട്ടായ്മ കട്ടപ്പനയില്‍

ഇടുക്കി: ഭരണഘടന ശില്‍പി ഡോ: ബി.ആര്‍. അംബേദ്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും, അപമാനിക്കുകയും ചെയ്ത കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി അമിത് ഷാക്കെതിരെ സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ടൗണ്‍ ചുറ്റിനടന്ന പ്രകടനത്തിനുശേഷം പഴയ ബസ് സ്റ്റാന്‍ഡിലെ അംബേദ്കര്‍ പ്രതിമക്കുമുമ്പില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന സംഘപരിവാറിന്റെ രാഷ്ട്രീയത്തിനനുകൂലമായി മാറ്റുന്നതിന്റെ ഭാഗമാണ് ഭരണഘടന ശില്പിക്കുനേരെയുള്ള അമിത് ഷായുടെ അധിക്ഷേപമെന്നും ആദ്യം ഭരണഘടനയെ തള്ളി പറയുകയും ആക്ഷേപിക്കുകയും ചെയ്തവരിപ്പോള്‍ ഭരണഘടനയുടെ തല തൊട്ടച്ചനേയും അപമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍ കുമാരന്‍,ഇരട്ടയാര്‍ മപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, കെ.ആര്‍ രാജേന്ദ്രന്‍, പി.ജെ സത്യപാലന്‍ , സജികുന്നുംപുറം, ഗിരീഷ് മാലി, ജി. അയ്യപ്പന്‍, അജേഷ് സി.എസ്, സജോ മോഹന്‍, ഷാന്‍ വി.റ്റി, സെന്തില്‍ എ.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






