ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് കൊടിയേറി
ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് കൊടിയേറി

ഇടുക്കി: ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് കൊടിയേറി. 7 ദിവസം നീളുന്ന ഉത്സവം 27ന് സമാപിക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലം അനില്‍ദിവാകരന്‍, മേല്‍ശാന്തി ആര്‍ കെ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഒന്നാം ദിനം മീന്‍കെട്ട് കെഎസ്ഇബി ജീവനക്കാര്‍, ചിത്തിരപുരം നിവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടന്നു. ഉത്സവ ദിവസങ്ങളില്‍ പ്രത്യേക പൂജകള്‍ക്കും ചടങ്ങുകള്‍ക്കും പുറമെ രണ്ടാംമൈല്‍, ഡോബിപാലം നിവാസികളുടെ ചിറപ്പ്, 22ന് തോക്കുപാറ, കാണ്ടിയാംപാറ, മാങ്ങാപ്പാറ നിവാസികളുടെ ചിറപ്പ,് 23ന് ഈട്ടിസിറ്റി കിഴക്കേ ചെങ്കുളം, ആമക്കണ്ടം നിവാസികളുടെ ചിറപ്പ്, 24ന് ആനച്ചാല്‍, ആമക്കണ്ടം, ശങ്കുപ്പടി നിവാസികളുടെ ചിറപ്പ് എന്നിവ നടക്കും. 25ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ രാത്രി 12ന് പള്ളിവേട്ട, ആഴി പൂജ, വൈകിട്ട് 5ന് തട്ടാത്തിമുക്ക്, ആനച്ചാല്‍, ആഡിറ്റ് നിവാസികളുടെ വിശേഷാല്‍ പൂജ, എഴുന്നള്ളത്ത് എന്നിവ നടക്കും .26ന് രാവിലെ 9.30ന് പേട്ട കെട്ട് നടക്കും. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരക്കും. 27ന് വൈകിട്ട് 4ന് ആറാട്ട്, തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ചെങ്കുളം നിവാസികളുടെ മണ്ഡല മഹോത്സവ എഴുന്നള്ളത്ത്, നീരാഞ്ജന സമര്‍പ്പണം,താലപ്പൊലി ഘോഷയാത്ര എന്നിവയും നടക്കും.ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
What's Your Reaction?






