സിഎച്ച്ആര്‍ : കര്‍ഷക സംഘടനകളുടെ യോഗം
സിഎച്ച്ആര്‍ : കര്‍ഷക സംഘടനകളുടെ യോഗം

ഇടുക്കി: സിഎച്ച്ആര്‍മായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സംഘടനകളുടെ യോഗം ചേര്‍ന്നു. ഏലമല പ്രദേശത്ത് പട്ടയം നല്‍കരുതെന്നും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നുമാണ് കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിഎച്ച്ആര്‍ റവന്യുഭൂമിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് സ്ഥാപിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാനും മികച്ച അഭിഭാഷകരെ നിയോഗിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. അന്തിമവിധിയും എതിരായാല്‍ ജില്ലയിലെ 30 ഓളം വില്ലേജുകളിലെ 6 ലക്ഷത്തിലധികം കര്‍ഷകരെ പ്രതികൂലമായി ബാധിക്കും. പുതിയ പട്ടയങ്ങള്‍ നല്‍കാന്‍ കഴിയില്ലായെന്നതിനോടൊപ്പം ബാങ്കുകള്‍ ഉള്‍പ്പെടെ വായ്പ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും യോഗം വിലയിരുത്തി. ഇതോടെ കുടിയിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
What's Your Reaction?






