ഇടുക്കി: സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വര്‍ത്തമാനകാല വെല്ലുവികളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചെറുതോണിയില്‍ നടന്ന പരിപാടി മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വിഷയാവതരണം നടത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍, കെപിസിസി നിര്‍വാഹക സമിതി അംഗം എ പി ഉസ്മാന്‍, എസ്എന്‍ഡിപി മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, ജില്ലാ യൂണിയന്‍ പ്രസിഡന്റ് സുരേഷ് കോട്ടയ്ക്കകത്ത്, ഫാ. മനോജ് വര്‍ഗീസ് ഈരാച്ചേരില്‍, ജോര്‍ജ് കോയിക്കല്‍, കെ പി മേരി, കെ ജി സത്യന്‍, പി ബി സബിഷ് എന്നിവര്‍ സംസാരിച്ചു. മത, രാഷ്ട്രിയ ,സാംസ്‌കാരിക രംഗത്തെ നിരവധിയാളുള്‍ പങ്കെടുത്തു.