വിദ്യാര്‍ഥികള്‍ക്കായി ലൈഫ് സ്‌കില്‍ ഓഫ് ഫ്യൂച്ചര്‍ എംപവര്‍മെന്റ് പ്രോഗ്രാം നടന്നു
വിദ്യാര്‍ഥികള്‍ക്കായി ലൈഫ് സ്‌കില്‍ ഓഫ് ഫ്യൂച്ചര്‍ എംപവര്‍മെന്റ് പ്രോഗ്രാം നടന്നു

ഇടുക്കി: കട്ടപ്പന ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ലൈഫ് സ്‌കില്‍ ഓഫ് ഫ്യൂച്ചര്‍ എംപവര്‍മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ദൈനംദിന ജീവിതത്തില്‍ പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ട ആവശ്യങ്ങളെ ഏറ്റെടുത്ത് പരിഹരിക്കാനുള്ള കഴിവ് നേടിയെടുക്കുന്നതില്‍ വിദ്യാര്‍ഥികളെ സഹായിക്കുക, കൃഷി, പാചകം, വയറിങ് ഇലക്ടോണിക്‌സ്, തുടങ്ങിയ മേഖലകളില്‍ അവശ്യധാരണ നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 47 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കട്ടപ്പന ബി.പി.സി ഷാജി മോന്‍ കെ.ആര്‍ അധ്യക്ഷനായി. ട്രൈബെല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്, തങ്കമണി വി ബി, ജ്യോത്സന, ആതിര സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
What's Your Reaction?






