വെള്ളയാംകുടി മുസ്ലിം പള്ളിപ്പടി- കുറുമണ്ണില്‍പ്പടി റോഡ് ഗതാഗതയോഗ്യമാക്കി പ്രദേശവാസികള്‍
വെള്ളയാംകുടി മുസ്ലിം പള്ളിപ്പടി- കുറുമണ്ണില്‍പ്പടി റോഡ് ഗതാഗതയോഗ്യമാക്കി പ്രദേശവാസികള്‍

ഇടുക്കി: വെള്ളയാംകുടി മുസ്ലിം പള്ളിപ്പടി- കുറുമണ്ണില്‍പ്പടി റോഡ് പ്രദേശവാസികളുടെ സഹകരണത്തോടെ ഗതാഗതയോഗ്യമാക്കി. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന റോഡിന്റെ ഒരുഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായത്. നഗരസഭാ കൗണ്‍സിലര്‍ ഷൈനി സണ്ണി ചെറിയാന്റെ 2024 -25 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിരുന്നു. ഇതില്‍ തികയാതെ വന്ന തുക പ്രദേശവാസികള്‍ ചേര്‍ന്ന് നല്‍കുകയായിരുന്നു. തകര്‍ന്ന് കിടന്ന ഭാഗങ്ങളില്‍ ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി സണ്ണി ചെറിയാന്‍, സാജന്‍ കുറിച്ചിയില്‍, ഡോ. ജേക്കബ് കാഞ്ഞിരക്കാട്ട്, സണ്ണി ചെറിയാന്‍,ജോയി ആയല്ലുമാലില്‍, റിന്റോ ചന്ദ്രന്‍, ഷാജി മറ്റത്തില്‍, ജോസ് പ്ലാക്കൂട്ടത്തില്‍, ബിജി ഒറീത്തയില്‍, മീരാണ്ണന്‍ കുട്ടി, വര്‍ഗീസ് മംഗലത്തില്‍, തോമസ് കുറുകിലുംകാട്ടില്‍, രഞ്ജു വട്ടുകളത്തില്‍ എന്നിവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






