ആകാശത്ത് ഇടുക്കിയുടെ കരുത്താകാന്‍ നിസിമോള്‍
ആകാശത്ത് ഇടുക്കിയുടെ കരുത്താകാന്‍ നിസിമോള്‍

ഇടുക്കി: തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്.ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി നിസിമോള്‍ റോയി. ജില്ലയില്‍ ആദ്യമായി എസ്.ടി. വിഭാഗത്തില്‍ ഏവിയേഷന്‍ പൈലറ്റ് കോഴ്സ്് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നിസിമോളും കുടുംബവും. ഇടുക്കി എന്‍ജിനീയറിങ് കോളജിലെ ഡ്രൈവര്‍ പുളിക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്സിയുടേയും മൂത്തമകളാണ്. സര്‍ക്കാരിന്റെ വിങ്‌സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശീലനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ചെറുപ്പം മുതലേ പൈലറ്റാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഇതിനുവരുന്ന ഭാരിച്ച ചെലവ് മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ കോഴിക്കോട് എന്‍ഐടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. എന്നാല്‍ തന്റെ ആഗ്രഹം പൂര്‍ണമായി ഉപേക്ഷിക്കാന്‍ നിസിമോള്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചതോടെ എന്‍.ഐ.ടിയിലെ പഠനമുപേക്ഷിച്ച് പൈലറ്റ് പരിശീലനത്തിന് ചേര്‍ന്നു. ഹെവി ഡ്രൈവര്‍ ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള നിസിമോള്‍ ഡ്രോണ്‍ ഫ്്ളൈങിലും സജീവ സാന്നിധ്യമാണ്. സ്വയം പരിശ്രമത്തിലൂടെ വലിയൊരുനേട്ടം കൈവരിച്ച നിസിമോള്‍ക്ക് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലും അടിമാലി പൊറ്റാസ് ഫണ്‍ ഫാമും ചേര്‍ന്ന് സ്വീകരണം നല്‍കി.
What's Your Reaction?






