ഐഎന്‍ടിയുസി വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
ഐഎന്‍ടിയുസി വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി:വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎന്‍ടിയുസി വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി രാജു ബേബി ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കേഴ്സിന് സ്ഥിരം നിയമനം നല്‍കുക, ജോലിഭാരം കുറയ്ക്കുക, പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മണ്ഡലം പ്രസിഡന്റ് വി.കെ. മുത്തുകുമാര്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ടോണി മാക്കോറ, ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ജോബന്‍ പനോസ്, കെ.സി ബിജു, പ്ലാന്റേഷന്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ശരവണന്‍ ചടയന്‍, വര്‍ഗീസ്, മണ്ഡലം ഭാരവാഹികള്‍, കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍, ആശവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






