തോക്കുപാറയില്‍ രജതജൂബിലി സ്മാരക മന്ദിരം നിര്‍മിക്കാനൊരുങ്ങി പള്ളിവാസല്‍ പഞ്ചായത്ത്
തോക്കുപാറയില്‍ രജതജൂബിലി സ്മാരക മന്ദിരം നിര്‍മിക്കാനൊരുങ്ങി പള്ളിവാസല്‍ പഞ്ചായത്ത്

ഇടുക്കി: ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പള്ളിവാസല്‍ പഞ്ചായത്ത് തോക്കുപാറയില്‍ രജതജൂബിലി സ്മാരക മന്ദിരം നിര്‍മിക്കും. തോക്കുപാറ കവിതാ ലൈബ്രറി നല്‍കിയ 8 സെന്റ് സ്ഥലത്താണ് 80 ലക്ഷം രൂപമുതല്‍മുടക്കില്‍ സ്മാരക മന്ദിരം നിര്‍മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന മന്ദിരത്തില്‍ വ്യാപാര സമുച്ചയം, ലൈബ്രറി, ഷട്ടില്‍ കോര്‍ട്ട്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ ഒരുക്കും. കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രജീഷ് കുമാര്‍ പറഞ്ഞു.
What's Your Reaction?






