കട്ടപ്പന ബിആര്‍സിയുടെ ടാലന്റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു
കട്ടപ്പന ബിആര്‍സിയുടെ ടാലന്റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന ബിആര്‍സിയുടെ ടാലന്റ് ലാബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് പിന്തുണ നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. ചിത്രരചന, വയലിന്‍, നാടന്‍പാട്ട്, ശാസ്ത്രീയ സംഗീതം, പ്രവര്‍ത്തി പരിചയം എന്നീ മേഖലകളിലാണ് സൗജന്യ അവധിക്കാല പരിശീലനം നല്‍കുന്നത്. ബിആര്‍സി ബ്ലോക്ക് പ്രേഗ്രാം ഓഫീസര്‍ ഷാജി മോന്‍ കെ ആര്‍ അധ്യക്ഷനായി. മെയ് 3ന് ക്യാമ്പ് സമാപിക്കും. ഹെഡ്മിസ്ട്രസ് തങ്കമണി പി വി, സുരേന്ദ്രന്‍ പി എന്‍, എയ്ജല്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






