ഉപ്പുതറയിലെ യുവതിയുടെ ദുരൂഹമരണം: പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് തൂങ്ങി മരിച്ചനിലയില്‍

ഉപ്പുതറയിലെ യുവതിയുടെ ദുരൂഹമരണം: പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് തൂങ്ങി മരിച്ചനിലയില്‍

Jan 10, 2026 - 13:25
 0
ഉപ്പുതറയിലെ യുവതിയുടെ ദുരൂഹമരണം: പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് തൂങ്ങി മരിച്ചനിലയില്‍
This is the title of the web page

ഇടുക്കി: ഉപ്പുതറയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഉപ്പുതറ എംസിക്കവല മലയക്കാവില്‍ രതീഷി(സുബിന്‍)നെയാണ് വീടിനുസമീപം മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ ശനിയാഴ്ച കണ്ടെത്തിയത്. ഭാര്യ രജനി(38) കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവിലായിരുന്ന സുബിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് രജനിയെ മരിച്ചനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. ഇളയമകന്‍ സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ രജനി കട്ടിലില്‍ തലയ്ക്കടിയേറ്റ് ചോരവാര്‍ന്ന് ചലനമറ്റ നിലയിലായിരുന്നു. രതീഷും രജനിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസില്‍ കേസും നിലവിലുണ്ട്. പിണങ്ങിപ്പോയ രജനി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow