കട്ടപ്പന നഗരസഭാപരിധിയിലെ 4 കടകളില്‍ മോഷണം: 9000 രൂപ നഷ്ടപ്പെട്ടു
കട്ടപ്പന നഗരസഭാപരിധിയിലെ 4 കടകളില്‍ മോഷണം: 9000 രൂപ നഷ്ടപ്പെട്ടു

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ വെട്ടിക്കുഴക്കവല, നത്തുകല്ല് എന്നിവിടങ്ങളിലെ നാല് കടകളില്‍ മോഷണം. 9000 രൂപയോളം നഷ്ടപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മോഷണം. വെട്ടിക്കുഴക്കവലയിലെ ബിസ്മി ചിക്കന്‍ സെന്ററില്‍ നിന്ന് 3500 രൂപയും കടയില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മോഷണം പോയി. പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. വെട്ടിക്കുഴക്കവലയില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനിന്റെ ഫ്യൂസ് ഊരിമാറ്റിയ ശേഷമായിരുന്നു മോഷണം. പുലര്‍ച്ചെ 3.30 ഓടെയാണ് നത്തുകല്ലിലെ മൂന്ന് കടകളില്‍ മോഷണം നടന്നത്.
What's Your Reaction?






