അയ്യപ്പന്‍കോവില്‍ എസ് ടി കുടിവെള്ള പദ്ധതി പ്രവര്‍ത്തനയോഗ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
അയ്യപ്പന്‍കോവില്‍ എസ് ടി കുടിവെള്ള പദ്ധതി പ്രവര്‍ത്തനയോഗ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളത്ത് മുടങ്ങിക്കിടക്കുന്ന എസ്.ടി കുടിവെള്ള പദ്ധതി പ്രവര്‍ത്തനയോഗ്യമാക്കുമെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍. പദ്ധതി മുടങ്ങിയിട്ട് മൂന്നുവര്‍ഷമായി .ഇത് സംബന്ധിച്ച് ചെമ്പളത്തെ താമസക്കാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. നാലുലക്ഷം രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച പദ്ധതി വൈദ്യുതി കണക്ഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മുടങ്ങിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിരുന്നു. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു.
What's Your Reaction?






