പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ എസ് പി സി പാസിംഗ് ഔട്ട് പരേഡ്
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ എസ് പി സി പാസിംഗ് ഔട്ട് പരേഡ്

ഇടുക്കി: പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ എസ് പി സി 2022 - 24 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. കലക്ടർ ഷീബ ജോർജ് സല്യൂട്ട് സ്വീകരിച്ചു. ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നേറുവാനും ഉത്തമ പൗരന്മാരായി ജീവിക്കാനും ഉള്ള കരുത്ത് വിദ്യാർത്ഥികൾക്ക് ഇത്തരം പദ്ധതിയിലൂടെ ലഭിക്കുമെന്ന് കലക്ടർ പറഞ്ഞു. പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകളെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മേരി ജോർജ്, കൊന്നത്തടി പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ റനീഷ്, പഞ്ചായത്തംഗം സാലി കുര്യാച്ചൻ, ലെഫ്റ്റനന്റ് കേണൽ തോമസ്കുട്ടി എൻ സി, , എസ് പി സി ഇടുക്കി സബ് ഡിവിഷൻ എ എൻഒ അജി അരവിന്ദ്, വെള്ളത്തൂവൽ സബ് ഇൻസ്പെക്ടർ ബഷീർ, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് മടിക്കാങ്കൽ, പ്രധാനാദ്ധ്യാപകൻ ഷാജി ജോസഫ്, ഷാജി കെ എം, സജി , മധു കെ ജെയിംസ് എന്നിവർ സംസാരിച്ചു.
സി പി ഓ മാരായ ബേബി പോൾ, അർച്ചന തോമസ് എന്നിവർ പാസിംഗ് ഔട്ട് പരേഡിന് നേതൃത്വം നൽകി.
What's Your Reaction?






