കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കണമെന്ന ആവശ്യം ശക്തം
കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കണമെന്ന ആവശ്യം ശക്തം
ഇടുക്കി : കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് . മുൻപ് ഇവിടെയുണ്ടായിരുന്ന വ്യാപാരശാലയുടെ തണലായിരുന്നു യാത്രക്കാർക്ക് ആകെയുള്ള ആശ്രയം. കെട്ടിടം പൊളിച്ചു നീക്കിയതോടെ ബസ്സിനായി വെയിൽ കൊണ്ട് കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. വാഴവര,വെള്ളയാംകുടി ഭാഗത്തുനിന്നും ഇരട്ടയാർ ഭാഗത്തേക്ക് പോകേണ്ട നിരവധിയായ യാത്രക്കാർ കട്ടപ്പനയിലേക്ക് പോകാതെ ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്. മുരിക്കാശ്ശേരി പാവനാത്മ കോളേജ്, തോപ്രാംകുടി മാർസ്ലീവാ കോളേജ് , നെടുങ്കണ്ടം മേഖലയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ഇരട്ടയാർ ഹൈസെക്കൻഡറി സ്കൂൾ, ശാന്തിഗ്രാം സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ നിരവധിയായ വിദ്യാർഥികളാണ് ഇവിടെ കാത്തുനിൽക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന ആവശ്യം മുൻപ് ഉയർന്നിരുന്നെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നും പ്രദേശവാസികൾ പറയുന്നു. കെഎസ്ആർടിസി ഡിപ്പോക്ക് സമീപം സ്ഥലം ഉണ്ടെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
What's Your Reaction?






