പാക്കനാര്‍ക്കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ഉത്സവം
പാക്കനാര്‍ക്കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ഉത്സവം

ഇടുക്കി: കട്ടപ്പന പാക്കനാര്‍ക്കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ നാലിന് നിര്‍മാല്യദര്‍ശനം, ആറിന് മഹാഗണപതിഹോമം, ഏഴിന് മഹാമൃത്യുഞ്ജയ ഹോമം, ശിവപൂജ, 7.30ന് ശിവപുരാണ പാരായണം, 10ന് കലശപൂജ, കലശാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, ഒന്നിന് സര്‍പ്പപൂജ, 6.30ന് വിശേഷാല്‍ ദീപാരാധന, 7.30ന് അത്താഴപൂജ, ഒമ്പതിന് ഗുരുതിപൂജ, രാത്രി 12ന് ശിവപൂജ. ശനി രാവിലെ ആറുമുതല്‍ പിതൃതര്‍പ്പണം. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം മേല്‍ശാന്തി അദ്വൈത് മന്നിക്കല്‍, സെക്രട്ടറി ബിനു കുറ്റൂര്‍, ശരത് പുളിക്കല്‍, മനോജ് കൊച്ചുകരോട്ട്, സജി കുറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






