ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന ഏരിയ കുടുംബസംഗമം
ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന ഏരിയ കുടുംബസംഗമം

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം അനിവാര്യമാണെന്ന് എം എം മണി എംഎല്‍എ. ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) കട്ടപ്പന ഏരിയ കുടുംബസംഗമം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇനി കേന്ദ്രത്തില്‍ വരാന്‍ പാടില്ല. രാജ്യത്തെ അധ്വാനിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു പ്രാധാന്യവും കല്‍പ്പിക്കാത്തവരാണ് ആര്‍എസ്എസും ബിജെപിയും. അവരുടെ തീവ്ര ഹിന്ദുത്വ അജണ്ടയാണ് രാജ്യത്തുടനീളം നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
What's Your Reaction?






