കാട്ടുപന്നി ആക്രമണം: ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം: ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പ് എം.ഡി.എസ് പാല്‍ സൊസൈറ്റി ജീവനക്കാരന്‍ മുണ്ടാട്ടുമുണ്ടയില്‍ ഷാജി, ഓട്ടോ ഡ്രൈവര്‍ റെജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. റെജിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഷാജിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൊസൈറ്റിയിലേക്കുള്ള പാല്‍ വാങ്ങുകയും ചില്ലറ വില്‍പ്പന നടത്തിവരികയും ചെയ്യുന്നതിനിടെ കാട്ടുപന്നി ഓട്ടോയില്‍ തട്ടുകയും ഓട്ടോ മറിയുകയായിരുന്നു. റെജിയും ഷാജിയും റോഡില്‍ വീഴുകയും അവരുടെ ദേഹത്തേക്ക് ഓട്ടോ മറിയുകയുമായിരുന്നു. ഷാജിയുടെ നെഞ്ചിനും, റെജിയുടെ കാലിനും മുഖത്തും പരിക്കുണ്ട്.
What's Your Reaction?






