നെടുങ്കണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
നെടുങ്കണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

ഇടുക്കി: നെടുങ്കണ്ടം കോരുത്തോട്ടിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കൽ പ്രവീൺ (37) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കുത്തേറ്റ നിലയിൽ യുവാവ് കിടക്കുന്നത് പിതാവ് ഔസേപ്പച്ചനാണ് ആദ്യം കണ്ടത്. വയറിൽ നാലോളം കുത്തേറ്റ പാടുകൾ ഉണ്ട്.
മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഉടുമ്പൻചോല പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






