ലഹരി വിരുദ്ധ ബോധവല്‍ക്കരണം: കട്ടപ്പനയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: കട്ടപ്പനയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

ഇടുക്കി: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.
എക്‌സൈസ് ഓഫീസര്‍ സലാം ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫീസര്‍ സാബുമോന്‍ എം സി, ക്ലബ് ഭാരവാഹികളായ വിജി ജോസഫ്, ജോസ് മാത്യു, ഷിനു ഞള്ളാനി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജ സി വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






