നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്  21.66 കോടിയുടെ ബജറ്റ്

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്  21.66 കോടിയുടെ ബജറ്റ്

Mar 12, 2026 - 13:13
 0
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്  21.66 കോടിയുടെ ബജറ്റ്
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന. 21.66 കോടി വരുവും 20.27 കോടി ചെലവും 1.39 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് മിനി ടോമിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സി എസ് യശോധരന്‍ അവതരിപ്പിച്ചു. ബ്ലോക്ക് പരിധിയില്‍ സ്വന്തമായി ഭവനമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭവനം ഉറപ്പുവരുത്തുന്നതിനായി 1.12 കോടി വകയിരുത്തി. ആരോഗ്യ മേഖലയില്‍ വയോജനങ്ങള്‍ക്കും യുവതീയുവാക്കള്‍ക്കും പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി വയോജന പാര്‍ക്കും ഓപ്പണ്‍ ജിമ്മും സ്ഥാപിക്കും. ഭിന്നശേഷി സൗഹൃദ ശുചിമുറിയാണ് മറ്റൊരു പ്രത്യേകത. കാര്‍ഷിക മേഖലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും ആവശ്യമായ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. ക്ഷീര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കാലിത്തീറ്റ സബ്സിഡിക്കായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും പുതിയവ കണ്ടെത്തുകയും ചെയ്യും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കുടിവെള്ളം, മാലിന്യ സംസ്‌കരണം, ശുചിമുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി പഞ്ചായത്തുകളുടെ സഹകരണം ഉറപ്പാക്കും. ടൂറിസം വികസനം ലക്ഷ്യമിട്ട് 20 ലക്ഷം രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പാമ്പാടുംപാറ പിഎച്ച്‌സി വികസനത്തിന് 26 ലക്ഷം രൂപയും രാജാക്കാട് സിഎച്ച്‌സിക്ക് 42 ലക്ഷം രൂപയും അനുവദിച്ചു. കാര്‍ഷിക മേഖലയില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖല, പാലിയേറ്റീവ് തുടങ്ങിയവയ്ക്കും ബജറ്റില്‍ തുക വകയിരുത്തി. സെക്രട്ടറി എസ് പ്രതീപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow