കെവിവിഇഎസ് വ്യാപാരോത്സവ്: അണക്കരയില്‍ നറുക്കെടുപ്പ് നടത്തി
കെവിവിഇഎസ് വ്യാപാരോത്സവ്: അണക്കരയില്‍ നറുക്കെടുപ്പ് നടത്തി
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരോത്സവിന്റെ ഭാഗമായുള്ള ദ്വൈവാര നറുക്കെടുപ്പും സമിതിയില്‍ അംഗങ്ങളായ ജനപ്രതിനിധകള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജയന്‍ കുഴിക്കാട്ട്, അംഗങ്ങളായ ഷാന്‍ കദളിക്കാട്ടില്‍, പ്രദീപ് മധുരമറ്റത്തില്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷിബു എം തോമസ്, മജോ കാരിമുട്ടം, സണ്ണി മാത്യു, ജോയി മേല്‍ക്കുന്നേല്‍, പി എന്‍ രാജു, സാബു സ്‌കറിയ, ജോജു കുരുവിള, ചെല്ലാര്‍കോവില്‍ യൂണിറ്റ് പ്രസിഡന്റ് ബെന്നി കക്കാട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?