കഞ്ഞിക്കുഴി ആറാംകൂപ്പ്- പെരിയാര്‍വാലി റോഡ് ഉദ്ഘാടനംചെയ്തു
കഞ്ഞിക്കുഴി ആറാംകൂപ്പ്- പെരിയാര്‍വാലി റോഡ് ഉദ്ഘാടനംചെയ്തു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ 10 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ആറാംകൂപ്പ്- പകുതിപ്പാലം- പെരിയാര്‍വാലി റോഡിന്റെ ഉദ്ഘാടനവും 49 ലക്ഷം രൂപ മുതല്‍മുടക്കുള്ള കീരിത്തോട്- ഏഴാംകൂപ്പ് റോഡിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഗ്രാമങ്ങളില്‍ വികസനം വേഗത്തിലാക്കാന്‍ റോഡ് ഗതാഗതം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംഘാടക സമതി ചെയര്‍മാന്‍ സി കെ രാജു അധ്യക്ഷനായി. കണ്‍വീനര്‍ ദിലീപ് ഇലവുംകുടി, കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, എസ്എന്‍ഡിപി യോഗം കീരിത്തോട് ശാഖ പ്രസിഡന്റ് സന്തോഷ് കടമാനത്ത്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മനേഷ് കുടിക്കയത്ത്, സിന്ധു ബാബു, എം സി ബിജു, സി ഡി ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?