വാത്തിക്കുടി പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി

വാത്തിക്കുടി പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി

Sep 30, 2026 - 13:42
 0
വാത്തിക്കുടി പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി
This is the title of the web page

ഇടുക്കി: വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ് ഗാര്‍ അജീവിക മിഷന്‍ ഗ്രാമീണ്‍ വാത്തിക്കുടി പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക, അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, വിവിധ പരിശീലന പരിപാടികളും ബോധവല്‍കരണ ക്ലാസുകളും  നടത്തുക തുടങ്ങിയ പരിപാടികളാണ് നടത്തിയത്. 2026 -2027 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യം 125 തൊഴിലുകള്‍ പൂര്‍ത്തീകരിച്ച കുടുംബങ്ങളെ അനുമോദിച്ചു. വൈസ് പ്രിസിഡന്റ് മിലാനി സാബു  അധ്യക്ഷയായി. ഇടുക്കി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഷൗജമോള്‍ പി കോയ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോമി തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ കെ മനോജ്, പഞ്ചായത്തംഗങ്ങളായ വില്‍സണ്‍ രാജപ്പന്‍, വിജയകുമാര്‍ മറ്റക്കര, ബോബസ് കെ എം, ജോളി റോയി, ബിനിമോള്‍ ജോസഫ്, സെക്രട്ടറി അജയ് എ ജെ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow