കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്തുമരിച്ചു: വീട് കത്തിച്ചാമ്പലായി
കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്തുമരിച്ചു: വീട് കത്തിച്ചാമ്പലായി

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലില്‍ വീടിനുള്ളില്‍ നാലംഗ കുടുംബം വെന്തുമരിച്ചു. തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ(37), ശുഭയുടെ അമ്മ പൊന്നമ്മ, മക്കളായ അഭിനന്ദ്, അഭിനവ് എന്നിവരാണ് മരിച്ചത്. ഇതില്‍ അഭിനവിന്റെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. വീട് പൂര്‍ണമായി കത്തിനശിച്ചു. കൊമ്പൊടിഞ്ഞാലിലെ മലമുകളിലുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇതിന്റെ കാരണം വ്യക്തമല്ല. അയല്‍വാസിയായ ലോറി ഡ്രൈവര്‍ അജിത്ത് ഇതുവഴി വന്നപ്പോഴാണ് വീട് കത്തിനശിച്ച നിലയില്‍ കണ്ടത്. വെള്ളത്തൂവല്‍ പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി. വീടിനുപുറത്ത് കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






