ശക്തമായ മഴയില്‍ നരിയമ്പാറ എട്ടിയില്‍പ്പടിയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
ശക്തമായ മഴയില്‍ നരിയമ്പാറ എട്ടിയില്‍പ്പടിയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

ഇടുക്കി: നരിയമ്പാറ എട്ടിയില്‍പ്പടി കാഞ്ചിയാര്‍ റോഡില്‍ ഉദയപുരത്തിന് സമീപം ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കാഞ്ചിയാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാണക്കാലില്‍ ബൈജുവിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ശനിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത മഴയില്‍ ഇടിഞ്ഞത്. വീടിന്റെ സംരക്ഷണഭിത്തി കെട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാതെ വന്നതോടെ ബൈജു സ്വന്തമായി കെട്ടിയ കല്‍ക്കെട്ടാണ് തകര്‍ന്നത്. 20 അടി നീളമുള്ള കല്‍കെട്ടിന്റെ ബാക്കി ഭാഗവും അപകട ഭീഷണി ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. കൂലി പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ബൈജുവിന് ഇനിയും കല്‍ക്കെട്ട് നിര്‍മിക്കുകയെന്നത് അസാധ്യമാണ്. അധികൃതരുടെ ഭാഗത്തുനിന്ന് വീടിന്റെ സംരക്ഷണ ഭിത്തി കെട്ടി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
What's Your Reaction?






