കെ ആര്‍ ഗൗരിയമ്മ ജന്മദിനാഘോഷം: ജെഎസ്എസ് പ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്‌സി ഹോമില്‍ അന്നദാനം നടത്തി
കെ ആര്‍ ഗൗരിയമ്മ ജന്മദിനാഘോഷം: ജെഎസ്എസ് പ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്‌സി ഹോമില്‍ അന്നദാനം നടത്തി

ഇടുക്കി: കെ ആര്‍ ഗൗരിയമ്മയുടെ 107-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജെഎസ്എസ് പ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്‌സി ഹോമില്‍ അന്നദാനം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വിപ്ലവകരമായ അധ്യായമാണ് കെ ആര്‍ ഗൗരിയമ്മയെന്ന് അദ്ദേഹം പറഞ്ഞു. ജെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജയന്‍ അധ്യക്ഷനായി. യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനര്‍ ഒ ആര്‍ ശശി മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണന്‍ മധുമല, എം പി സൈനുദ്ദീന്‍, കെ എ കുര്യന്‍, റെജിമോന്‍, മേഴ്‌സി ഹോം പ്രസിഡന്റ് സണ്ണി തയ്യില്‍, ടി കെ സതീശന്‍, എസ് കെ അജയന്‍, മാത്യു മാനുവല്‍, മോളി മാത്യു, പി കെ സുനില്‍, സജി മുട്ടത്തുകുന്നേല്‍, അനീഷ് ജോസ്, സി കെ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






