നെടുങ്കണ്ടം എംഇഎസ് കോളേജില്‍ തൊഴില്‍മേള നടത്തി
നെടുങ്കണ്ടം എംഇഎസ് കോളേജില്‍ തൊഴില്‍മേള നടത്തി

ഇടുക്കി: വിജ്ഞാന കേരളം ഇടുക്കിയും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും എംഇഎസ് കോളേജും ചേര്‍ന്ന് തൊഴില്‍മേള നടത്തി. എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വകാര്യ തൊഴില്‍ മേഖലയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരങ്ങള്‍ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. വിവിധ പഞ്ചായത്തുകളില്‍നിന്നായി 350 ലേറെ ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് പറഞ്ഞു. 25 തൊഴില്‍ ദാതാക്കള്‍ ആണ് മേളയില്‍ എത്തിയത്. വിജ്ഞാന കേരളം ഇടുക്കിയുടെ രണ്ടാമത് തൊഴില്‍ മേളയാണ് ഉടുമ്പഞ്ചോല താലൂക്കില്‍ സംഘടിപ്പിച്ചത്.
What's Your Reaction?






