രാജാക്കാട് പഞ്ചായത്തില്‍ വികസന സദസ് 14ന്
രാജാക്കാട് പഞ്ചായത്തില്‍ വികസന സദസ് 14ന്

ഇടുക്കി: സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടപ്പിലാക്കിയ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പുതിയ പദ്ധതികളെപ്പറ്റി ആലോചിക്കുന്നതിനുമായി രാജാക്കാട് പഞ്ചായത്തില്‍ 14ന് രാവിലെ 10.30 ന് വികസന സദസ് നടത്തും. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് അധ്യക്ഷയാകും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം എസ് സതി എന്നിവര്‍ സംസാരിക്കും.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ഇസഡ് ജോണ്‍സണ്‍ വികസന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വികസന സദസുമായി ബന്ധപ്പെട്ട എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, ബിജി സന്തോഷ്, കെ പി സുബീഷ്, സി ആര്‍ രാജു, വീണ അനൂപ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






