ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍, വൊസാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിന്റെ ആവശ്യകതയേക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും സമ്പൂര്‍ണ മാനസികാരോഗ്യമുള്ള സമൂഹത്തെ പഞ്ചായത്ത് തലത്തില്‍ വാര്‍ത്തെടുക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഎംഎച്ച്പി നോഡല്‍ ഓഫീസര്‍ ഡോ. ആതിര ചന്ദ്രന്‍, എല്‍എല്‍സി കോ ഓര്‍ഡിനേറ്റര്‍ ചാക്കോച്ചന്‍ അമ്പാട്ട് എന്നിവര്‍ ക്ലാസെടുത്തു. റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍ അധ്യക്ഷനായി. വൊസാര്‍ഡ് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ മെര്‍ലിന്‍ ടോമി, പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, ബിന്ദു മണിക്കുട്ടന്‍, രമാ മനോഹരന്‍, സന്ധ്യ ജയന്‍, റോട്ടറി ക്ലബ് സെക്രട്ടറി പ്രദീപ് എസ് മണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ശര്‍മ, അനീഷ് ജോസഫ്, വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി എന്നിവര്‍ സംസാരിച്ചു.