ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാമിന്റെ വികസനത്തിന് നിര്‍ണായ പങ്കുവഹിച്ച ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പുളിക്കിയില്‍ സ്‌കറിയ തോമസിന്റെ ഒന്നാംചരമവാര്‍ഷികം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സ്‌കറിയാ തോമസ് പുളിക്കയിലിന്റെ പേരില്‍ റോഡിന്റെ നാമകരണവും നടന്നു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ത്രേസ്യാമ്മ സ്‌കറിയ പുളിക്കയില്‍ സ്മാരക സ്‌കോളര്‍ഷിപ്പ് നല്‍കി. ദേശീയ, സംസ്ഥാന കലാകായിക മത്സരങ്ങളില്‍ വിജയിച്ചവരെ അനുമോദിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സാമുദായിക, സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവായ സ്‌കറിയ തോമസ് സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസ് നിര്‍മിച്ചത്. ബാങ്കിന്റെ സ്ഥാപക പ്രസിഡന്റായി ചുമതലയേറ്റ് 25 പദവിയില്‍ തുടര്‍ന്നു. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. എച്ച്എസിനും ഇരട്ടയാര്‍ ഗവ. ഹൈസ്‌കൂളിനും സ്ഥലം സൗജന്യമായി നല്‍കി. ശാന്തിഗ്രാം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്കും ശാന്തിഗ്രാം ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മിക്കാനും അന്തോണിപ്പാറ റോഡിനും ശാന്തിഗ്രാം-വെട്ടിക്കല്‍പ്പടി-ഇരട്ടയാര്‍ നോര്‍ത്ത് റോഡിനും ശാന്തിഗ്രാം അങ്കണവാടിക്കും സൗജന്യമായി സ്ഥലംനല്‍കി. കൂടാതെ, ഇരട്ടയാറിന്റെയും ശാന്തിഗ്രാമിന്റെയും വികസനത്തില്‍ വലിയ സംഭാവന നല്‍കി.