ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ മൗണ്ടന്‍ മീറ്റ് ക്യാമ്പ് ആനച്ചാലില്‍ തുടങ്ങി 

ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ മൗണ്ടന്‍ മീറ്റ് ക്യാമ്പ് ആനച്ചാലില്‍ തുടങ്ങി 

Jun 24, 2026 - 16:14
Jun 24, 2026 - 16:16
 0
ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ മൗണ്ടന്‍ മീറ്റ് ക്യാമ്പ് ആനച്ചാലില്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്റെ മൗണ്ടന്‍ മീറ്റ് ക്യാമ്പ് ആനച്ചാലില്‍ തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തെ കേറ്ററിങ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. പാചക വാതകത്തിന്റെയും മത്സ്യ-മാംസ ഉല്‍പ്പന്നങ്ങളുടെയും വിലവര്‍ധനവ് മൂലം മേഖലയെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിവിധ ജില്ലകളില്‍നിന്ന് 350 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം മുന്‍നിറുത്തി വാക്കത്തോണും സംഘടിപ്പിക്കും. പരിപാടിയില്‍ സംഘടനയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow