പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ നടന്നു. എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനംചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സംരക്ഷണവും ക്ഷേമവും പൊതുസേവന മേഖലയുടെ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിനെ കെ പി മേരി വിമര്‍ശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്ന സമീപനമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ധവളപത്രം അവതരിപ്പിച്ചത് തൊഴില്‍ അവസരങ്ങള്‍ ചുരുക്കുകയും പൊതുസേവന മേഖലയുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. സ്വകാര്യവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും അതേസമയം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചിരുന്നുവെന്നും ജീവനക്കാരുടെ ക്ഷേമത്തിനും ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയങ്ങളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജീവനക്കാരുടെ സേവന-ക്ഷേമ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. സമ്മേളനത്തില്‍ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാനവാസ് സിഎമ്മിനെ ജില്ലാ സെക്രട്ടറിയായും റാണി കെ എയെ പ്രസിഡന്റായും രജനി രവീന്ദ്രന്‍ കെ യെ ട്രഷററായും അബ്ദുള്‍ റസാക്കിനെ വൈസ് പ്രസിഡന്റായും അനൂപ് സെബാസ്റ്റ്യനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. അജീഷ് പി യു അധ്യക്ഷയായി. സുജിത കൃഷ്ണന്‍, ഷാനവാസ് സി എം, രാജീവ് ടി ജി, ഷിബു എ എസ്, എം ആര്‍ രഞ്ജിത്ത്, സീമ തങ്കച്ചി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?