മഴക്കാല പൂര്‍വ ശുചീകരണം: കട്ടപ്പന നഗരസഭയില്‍ അവലോകന യോഗം ചേര്‍ന്നു  

മഴക്കാല പൂര്‍വ ശുചീകരണം: കട്ടപ്പന നഗരസഭയില്‍ അവലോകന യോഗം ചേര്‍ന്നു  

Mar 23, 2026 - 18:13
 0
മഴക്കാല പൂര്‍വ ശുചീകരണം: കട്ടപ്പന നഗരസഭയില്‍ അവലോകന യോഗം ചേര്‍ന്നു    
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവലോകന യോഗം ചേര്‍ന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കട്ടപ്പന നഗരസഭയില്‍ മഴക്കാലത്തിന് മുന്നോടിയായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ക്ലീന്‍സിറ്റി മാനേജര്‍ ജീന്‍സ് സിറിയക് വിശദീകരിച്ചു. മഴക്കാലത്തിന് മുന്നോടിയായി നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് അതാത് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരോട് വിശദീകരിച്ചു. കൂടാതെ കുടുംബശ്രീ അംഗങ്ങള്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കണമെന്നും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി. ഏപ്രില്‍ 20ന് മുമ്പ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള തീരുമാനവും പങ്കെടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow