യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് 26ന് നെടുങ്കണ്ടത്ത്
യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് 26ന് നെടുങ്കണ്ടത്ത്
ഇടുക്കി: യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് 26ന് വൈകിട്ട് 4ന് നെടുങ്കണ്ടത്ത് നടക്കും. യുഡിഎഫ് സംസ്ഥാന ചെയര്‍മാന്‍ അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, യുഡിഎഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിയോജക മണ്ഡലം കണ്‍വന്‍ഷനുശേഷം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പത്ത് മണ്ഡലം കണ്‍വന്‍ഷനുകളും നടത്തി പ്രചാരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. ഇവയ്ക്ക് ശേഷം നിയോജക മണ്ഡലത്തിലെ 202 ബൂത്തുകളിലും ഫീല്‍ഡ് വര്‍ക്കുകള്‍ ആരംഭിക്കും. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ വലിയ ജനപിന്തുണയാണ് അഡ്വ. സേനാപതി വേണുവിന് ലഭിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ശശി തരൂര്‍ എം പി ഉള്‍പ്പടെയുള്ള വിവിധ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു, യുഡിഎഫ് നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, എം എന്‍ ഗോപി, എം ജെ കുര്യന്‍, ബെന്നി തുണ്ടത്തില്‍, പി എസ് യൂനസ്, അഡ്വ. ജോമോന്‍, മുകേഷ് മോഹനന്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?