മുഖ്യമന്ത്രി ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍: 4 തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും
മുഖ്യമന്ത്രി ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍: 4 തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും
ഇടുക്കി: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് ജില്ലയിലെത്തും. രാവിലെ 9.30ന് കട്ടപ്പനയില്‍ വാര്‍ത്താസമ്മേളനം. 10ന് കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍ ഇടുക്കി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കും. പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കും. യോഗത്തിനുശേഷം കട്ടപ്പന നഗരത്തില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയും നടക്കും. സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ്, ഇടശേരി ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍ വഴി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ നിന്നുള്ളവരുടെ വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്‍ഡിലും അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലുള്ളവരുടെ വാഹനങ്ങള്‍ സന്തോഷ് തിയറ്റര്‍ മൈതാനത്തും കാഞ്ചിയാര്‍, കൊത്തന്നടി പഞ്ചായത്തുകളിലുള്ളവരുടേത് സിഎസ്‌ഐ ഗാര്‍ഡനിലും കട്ടപ്പന നഗരസഭാ പരിധിയിലുള്ളവരുടെ വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്‍ഡിന്റെ അടിവശം കുന്തളംപാറ റോഡരികിലെ മൈതാനങ്ങളിലും പാര്‍ക്ക് ചെയ്യണം.
പകല്‍ മൂന്നിന് അടിമാലിയില്‍ അഡ്വ. എ രാജയുടെയും നാലിന് നെടുങ്കണ്ടത്ത് കെ കെ ജയചന്ദ്രന്റെയും അഞ്ചിന് വണ്ടിപ്പെരിയാറില്‍ കെ സലിംകുമാറിന്റെയും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും. ഓരോ കണ്‍വന്‍ഷനുകളിലും പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കും. 1960ലെ ഭൂനിയമം ഭേദഗതി ചെയ്ത് പുതിയ ചട്ടരൂപീകരണത്തിലൂടെ എല്ലാ നിര്‍മാണങ്ങള്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കുകയും പട്ടയഭൂമിയില്‍ എല്ലാ നിര്‍മാണങ്ങളും സാധ്യമാണെന്നുള്ള പുതിയ വിജ്ഞാപനമിറക്കിയും ഇടുക്കിയിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി നേരിട്ടിരുന്ന ദുരിതപര്‍വങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അറുതിവരുത്തിയതായി നേതാക്കള്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്നുരേഖപ്പെടുത്തിയവര്‍ക്ക് പട്ടയം നല്‍കാനും ഉത്തരവിറക്കി. കൂടാതെ ഷോപ്പ്‌സൈറ്റുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും പട്ടയമനുവദിച്ചതായും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ റോമിയോ സെബാസ്റ്റ്യന്‍, വി ആര്‍ സജി, മാത്യു ജോര്‍ജ്, സി എസ് അജേഷ്, അഡ്വ. മനോജ് എം തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?