സിപിഐ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ പ്രകടനം നടത്തി  

സിപിഐ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ പ്രകടനം നടത്തി  

Aug 15, 2026 - 11:13
 0
സിപിഐ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ പ്രകടനം നടത്തി  
This is the title of the web page

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 1ന് ഡല്‍ഹി രാംലീല മൈതാനിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ സിപിഐ നേതൃത്വം ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിന്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി ഉദ്ഘാടനംചെയ്തു. ഡല്‍ഹി സമരത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സെക്രട്ടറി മുതല്‍ ബ്രാഞ്ച് തലം വരെയുള്ള പ്രവര്‍ത്തകര്‍ ഒരേ ട്രെയിനില്‍ യാത്ര തിരിക്കാന്‍ ഒരുങ്ങവെയാണ് ട്രെയിന്‍ റദ്ദാക്കിയത്. സമരം തകര്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി പഴയ ബസ് സ്റ്റാന്‍ഡിനുസമീപം സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ മണ്ഡലം സെക്രട്ടറി സി എസ് അജേഷ് അധ്യക്ഷനായി. നേതാക്കളായ ആനന്ദ് വിളയില്‍, കെ ജെ ജോയിസ്, കെ എന്‍ കുമാരന്‍, കെ ആര്‍ ജനാര്‍ദ്ദനന്‍ നായര്‍, പി ജെ സത്യപാലന്‍, സജി കുന്നുംപുറം, സനീഷ് മോഹനന്‍, സജോ മോഹനന്‍, എ എസ് രാജ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow