ഗുരുധര്‍മ പ്രചാരണ സഭ വെള്ളിലാംകണ്ടത്ത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

ഗുരുധര്‍മ പ്രചാരണ സഭ വെള്ളിലാംകണ്ടത്ത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

Aug 28, 2026 - 16:53
Aug 28, 2026 - 16:56
 0
ഗുരുധര്‍മ പ്രചാരണ സഭ വെള്ളിലാംകണ്ടത്ത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ഗുരുധര്‍മ പ്രചാരണ സഭ വെള്ളിലാംകണ്ടത്ത് ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷിച്ചു. വെള്ളിലാംകണ്ടം ഓലിക്കല്‍ സത്രത്തില്‍ നടന്ന ചടങ്ങില്‍ യജ്ഞപതാക ഉയര്‍ത്തല്‍, ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പൊതുസമ്മേളനത്തില്‍ ജിഡിപിഎസ് ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. കേന്ദ്രസമിതി അംഗങ്ങളായ സി കെ മോഹനന്‍, സി കെ ശശി, എസ് ഷിവു സാനു ടി ആര്‍, ജിലാലാ ജോയിന്റ് സെക്രട്ടറി ബിനു ശ്രീധരന്‍, കമ്മറ്റിയംഗം ചന്ദ്രശേഖരന്‍, മാതൃസഭ ജില്ലാ പ്രസിഡന്റ് സന്ദ്യ സാനു, സെക്രട്ടറി അനില രവീന്ദ്രന്‍ തുടങ്ങിയവര്‍ ജയന്തി സന്തേശം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow