ശ്രീനാരായണ ഗുരു ജയന്തി കട്ടപ്പനയില്‍ വിപുലമായി ആഘോഷിച്ചു
ശ്രീനാരായണ ഗുരു ജയന്തി കട്ടപ്പനയില്‍ വിപുലമായി ആഘോഷിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന, കൊച്ചുതോവാള, പുളിയന്മല, കട്ടപ്പന നോര്‍ത്ത്, വെള്ളയാംകുടി ശാഖകള്‍ ചേര്‍ന്ന് ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷിച്ചു. കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന ജയന്തിദിന സമ്മേളനം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. സമൂഹത്തില്‍ ഉണ്ടായിരുന്ന അസമത്വങ്ങള്‍ക്കെതിരെ സമരങ്ങളിലൂടെ നടന്നു വന്ന് സ്വാതന്ത്ര്യം നേടിയവരാണ് നമ്മളെന്നും ആ ആശയങ്ങള്‍ക്കെല്ലാം പിന്നില്‍ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള നവോത്ഥാന ചരിത്രത്തില്‍ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും ഊര്‍ജം പകര്‍ന്നത് സര്‍വതല സ്പര്‍ശിയായ ഗുരുദേവദര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച സംയുക്ത ഘോഷയാത്ര മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ സമാപിച്ചു. സമ്മേളനത്തില്‍ മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷനായി. കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജി പുള്ളോലില്‍, കെ ശശിധരന്‍, പി കെ രാജന്‍, സി കെ വത്സ, മനോജ് പതാലില്‍, സജീന്ദ്രന്‍ പൂവാങ്കല്‍, സന്തോഷ്‌കുമാര്‍ പാതയില്‍, സുരേഷ് ബാബു, പി ഡി ബിനു പാറയില്‍, അഖില്‍ കൃഷ്ണന്‍കുട്ടി, ഒ എന്‍ സന്തോഷ്, എം ആര്‍ ജയന്‍, അജേഷ് സി എസ്, പ്രവീണ്‍ വട്ടമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?