ഇടുക്കി നിയോജകമണ്ഡലത്തിലെ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതി   

ഇടുക്കി നിയോജകമണ്ഡലത്തിലെ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതി   

Aug 28, 2026 - 16:27
 0
ഇടുക്കി നിയോജകമണ്ഡലത്തിലെ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതി    
This is the title of the web page

ഇടുക്കി: ഇടുക്കി നിയോജക മണ്ഡലത്തിലെ കോളേജുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിങ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചു. ഉന്നത വിദ്യഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന ജില്ലയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റോയി കെ പൗലോസ് എംഎല്‍എ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി. കട്ടപ്പന ഗവ. കോളേജില്‍ ബികോം (പ്രൊഫഷണല്‍ അക്കൗണ്ടിങ്) (ഓണേഴ്സ്), ബിഎസ്‌സി (ഓണേഴ്സ്) സ്റ്റാറ്റിക്കല്‍ ഡാറ്റാ സയന്‍സ് വിത്ത് എഐ, നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബികോം (ഓണേഴ്സ്), ബിഎസ്സി (ഓണേഴ്സ്) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ്, മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ ബിഎസ്സി (ഓണേഴ്സ്) ക്വാണ്ടം കമ്പ്യൂട്ടിങ്, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ്) എന്നീ കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow