പഴയരിക്കണ്ടം ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ഓണകിറ്റ് വിതരണം ചെയ്തു
പഴയരിക്കണ്ടം ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ഓണകിറ്റ് വിതരണം ചെയ്തു
ഇടുക്കി: പഴയരിക്കണ്ടം ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ 2024-25 -സാമ്പത്തിക വര്‍ഷത്തെ ബോണസും ഓണകിറ്റ് വിതരണവും നടന്നു. പഴയരിക്കണ്ടം ആപ്‌കോസ് ഹാളില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍ ഉദ്ഘാടനം ചെയ്തു. ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസും ഇന്‍സന്റീവ് വിതരണ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ മോഹനനും നിര്‍വ്വഹിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ ആളന്ന ക്ഷീര കര്‍ഷകന്‍ റിജോ ജോസഫിന് 1,75000, രൂപ ബോണസ് നല്‍കി.ഏറ്റവും നല്ല വനിത ക്ഷീര കര്‍ഷകയെയും ചടങ്ങില്‍ മില്‍മ സൂപ്പര്‍വൈസര്‍ അഖില്‍ ആദരിച്ചു. ക്ഷീര സംഘം പ്രസിഡന്റ് മോഹന്‍ കടുകുംമാക്കല്‍ അധ്യക്ഷനായി. ആപ്‌കോസ് സെക്രട്ടറി സൗമ്യ സുദിഷ് മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?