കേരളാ കോണ്‍ഗ്രസ് (എം) വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
കേരളാ കോണ്‍ഗ്രസ് (എം) വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കേരളാ കോണ്‍ഗ്രസ് (എം) വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. തോപ്രാംകുടി മില്‍മ ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. തോപ്രാംകുടി ടൗണില്‍ നടത്തിയ പ്രകടനത്തിനുശേഷമാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. മണ്ഡലം പ്രസിഡന്റ് ബേബി കാഞ്ഞിരത്താംകുന്നേല്‍ അധ്യക്ഷനായി. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരേയും, മികച്ച കര്‍ഷകരെയും, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും, കലാ -കായിക മേഖലകളില്‍ മികവ് തെളിയിച്ചവരെയും യോഗത്തില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. വാത്തിക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, ടി പി മല്‍ക്ക, ജെയിംസ് മ്ലാക്കുഴി, ജോര്‍ജ് അമ്പഴം, സെലിന്‍ മാതൃു, സിമ്പിച്ചന്‍ കാരക്കാട്ട്, ബെന്നി തടത്തില്‍, റോണിയോ എബ്രാഹം, ജോണി ചെമ്പുകട, അപ്പച്ചന്‍ പേഴത്തുങ്കല്‍, ജോയിക്കുട്ടി, മിനി സിബിച്ചന്‍, ബിജി ബിജില്‍, ബീന ബിനു എന്നിവര്‍ സംസാരിച്ചു. ഷാജി കൂനംമാക്കല്‍, ബേബിച്ചന്‍ കളപ്പുര, അപ്പച്ചന്‍ വരിക്കമാക്കല്‍, സജി പുന്നോലിക്കുന്നേല്‍, റോയി മറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






