സിപിഐ കട്ടപ്പനയില്‍ പതാക ദിനം ആചരിച്ചു
സിപിഐ കട്ടപ്പനയില്‍ പതാക ദിനം ആചരിച്ചു

ഇടുക്കി: സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പികെവി അനുസ്മരണ ദിനം പതാക ദിനമായി ആചരിച്ചു. കട്ടപ്പനയില്‍ നടന്ന പരിപാടി സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ വി ആര്‍.ശശി ഉദ്ഘാടനം ചെയ്തു. 17 മുതല്‍ 20 വരെ തീയതികളില്‍ കട്ടപ്പനയില്‍ വച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് പതാകദിനം ആചരിച്ചത്. എല്ലാ പാര്‍ട്ടി ഓഫീസുകളിലും കൊടിമരങ്ങള്‍ അലങ്കരിക്കുകയും ഇതിനോടൊപ്പം പി കെ വി യുടെ ഛായാചിത്രം സ്ഥാപിച്ച് ആദരിക്കുകയും ചെയ്തു. 13ന് നെടുങ്കണ്ടത്ത് വച്ച് ജില്ലയിലെ ഭൂപ്രശനങ്ങള്‍ എന്ന വിഷയത്തിലും കുമളിയില്‍ ടൂറിസവും ഗ്രാമീണ സമ്പത്ത് വ്യവസ്ഥയും എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സനീഷ് മോഹനന്‍, മണ്ഡലം കമ്മിറ്റിയംഗം സജോ മോഹനന്‍, ടൗണ്‍ ലോക്കല്‍ സെക്രട്ടറി ജോയിച്ചന്‍ ചോലാട്ട്, അസിസ്റ്റന്റ് സെക്രട്ടറി എം എന്‍ സുരേന്ദ്രന്‍, പ്രിന്‍സ് മാത്യു, വി കെ അഭിലാഷ്, ജി കെ ജയ്‌മോന്‍ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






