2 പോക്സോ കേസുകളില്‍ യുവാവ് 31 വര്‍ഷം തടവ്
2 പോക്സോ കേസുകളില്‍ യുവാവ് 31 വര്‍ഷം തടവ്

ഇടുക്കി: രണ്ട് പോക്സോ കേസുകളില്‍ യുവാവിന് 31 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഉടുമ്പന്‍ചോല ചതുരംഗപ്പാറ നവനീത് എസ്റ്റേറ്റ് ലയത്തില്‍ ജയകുമാറിനെ(23) ശിക്ഷിച്ച് കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വി മഞ്ജു ഉത്തവായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസുകളിലാണ് ശിക്ഷ. 2021ല്‍ ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരുപെണ്‍കുട്ടിയെ അവരുടെ കൂട്ടുകാരിയുടെ വീട്ടില്‍ പീഡനത്തിനിരയാക്കുകയും മറ്റൊരു കുട്ടിയെ പ്രതിയുടെ താമസസ്ഥലത്തിന്റെ അടുത്തുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. പോക്സോയുടെ വിവിധ വകുപ്പുകള്‍ പ്രകാരം 27 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ഐപിസി വകുപ്പ് പ്രകാരം നാല് വര്‍ഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
What's Your Reaction?






