കോണ്‍ഗ്രസ് പാറക്കടവ് വാര്‍ഡ് കമ്മിറ്റി മഹാത്മഗാന്ധി കുടുംബ സംഗമം നടത്തി
കോണ്‍ഗ്രസ് പാറക്കടവ് വാര്‍ഡ് കമ്മിറ്റി മഹാത്മഗാന്ധി കുടുംബ സംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് പാറക്കടവ് വാര്‍ഡ് കമ്മിറ്റി മഹാത്മഗാന്ധി കുടുംബ സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. പിണറായി ഭരണം സ്ത്രീകള്‍ക്കും യുവജനതയ്ക്കും ദ്രോഹകരമാണെന്നും പിഎസ്സി നിയമനങ്ങള്‍ സിപിഐഎം അനുഭാവികള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും ഇതാണ് യുവജനങ്ങള്‍ വിദേശത്തേക്ക് കയറി പോകാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെപിസിസിയുടെ ആഹ്വാനപ്രകാരം കുടുംബ സംഗമം നടത്തുന്നത്. വാര്‍ഡ് പ്രസിഡന്റ് പി ഡി കുഞ്ഞുമോന്‍ ആധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, നേതാക്കളായ ജോണി കുളപള്ളിയില്‍, പി ആര്‍ അയ്യപ്പന്‍, ജോസ് മുത്തനാട്ട്, സിജു ചക്കുംമൂട്ടില്‍, മനോജ് മുരളി, ജോസ് ആനക്കല്ലില്‍, ജോസ് കാലയത്തിനാല്‍, പൊന്നപ്പന്‍ അഞ്ചപ്ര, പി എസ് മേരിദാസന്‍, ഷിബു പുത്തന്‍പുരക്കല്‍, കുഞ്ഞുമോന്‍ ചേലക്കാട്ട്, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






