മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശിക നിവാരണ ക്യാമ്പ് കട്ടപ്പനയില്‍
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശിക നിവാരണ ക്യാമ്പ് കട്ടപ്പനയില്‍

ഇടുക്കി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശിക നിവാരണ ക്യാമ്പ് കട്ടപ്പനയില്‍ നടത്തി. 3 മുതല്‍ 31 വരെ സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുന്നത്. സ്വകാര്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികള്‍ക്ക് അവരുടെ വ്യക്തി ജീവിതത്തിലും തൊഴില്‍ മേഖലയിലും സുരക്ഷ ലഭ്യമാക്കുന്നതിനായി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി നടപ്പാക്കിവരുന്നു.
അടിമാലി, തൊടുപുഴ , കുമളി, ഏലപ്പാറ, വണ്ടിപ്പെരിയാര്‍, ചെറുതോണി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കും. കട്ടപ്പന എച്ച്എംടിഎ ഹാളില്‍ നടന്ന ക്യാമ്പില്‍ ജില്ലാ ഓട്ടോ-ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി എം സി ബിജു, കട്ടപ്പന ഏരിയ സെക്രട്ടറി സുരേഷ് ടി എം, എച്ച്എംടിഎ ബോര്‍ഡംഗം പി പി മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






