എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന് കീഴിലുള്ള 19 ശാഖകളില്‍ വിപുലമായി ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷിച്ചു. യൂണിയന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ പതാക ഉയര്‍ത്തി. യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ജയന്തി സന്ദേശം നല്‍കി. യൂണിയന് കീഴിലെ വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാര്‍കണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, കട്ടിങ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, വിമലഗിരി, മണിയാറന്‍കുടി, കനകക്കുന്ന്, കരിക്കിന്‍മേട്, തങ്കമണി എന്നീ ശാഖകളില്‍ വര്‍ണാഭമായ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും അന്നദാനവും നടന്നു.
വിവിധ ശാഖകളിലെ പരിപാടികള്‍ക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ ബി സെല്‍വം, യൂണിയന്‍ കൗണ്‍സിലര്‍മാരായ മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, ബീനിഷ് കോട്ടൂര്‍, ജോമോന്‍ കണിയാംകുടിയില്‍, അഖില്‍ സാബു, ഷീലാ രാജീവ്, ശാഖായോഗം പ്രസിഡന്റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?