കട്ടപ്പന ട്രൈബല്‍ സ്‌കൂളില്‍ നെടുങ്കണ്ടം എംഇഎസ് എന്‍എസ്എസ് യൂണിറ്റിന്റെ ക്യാമ്പ്
കട്ടപ്പന ട്രൈബല്‍ സ്‌കൂളില്‍ നെടുങ്കണ്ടം എംഇഎസ് എന്‍എസ്എസ് യൂണിറ്റിന്റെ ക്യാമ്പ്

ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നെടുങ്കണ്ടം എംഇഎസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് തുടങ്ങി. സ്‌കൂള്‍ പരിസരത്തെ കാടുകള്‍ വെട്ടിത്തെളിക്കുകയും ഇരിപ്പിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. സ്‌കൂള്‍ വളപ്പിലെ ഔഷധത്തോട്ടം വൃത്തിയാക്കി. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാത്രിയില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നുവരുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നന്ദജന്‍ പി സി, അധ്യാപകരായ മുംന നാസര്‍, ആദില്‍ മുഹമ്മദ്, എ ആഷ്‌ന ബീവി എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.
What's Your Reaction?






