ഇടമലക്കുടിയില്‍ വയോധികനെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം: മന്ത്രി കെ എ തുളസി റിപ്പോര്‍ട്ട് ആവിശ്യപ്പെട്ടു

ഇടമലക്കുടിയില്‍ വയോധികനെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം: മന്ത്രി കെ എ തുളസി റിപ്പോര്‍ട്ട് ആവിശ്യപ്പെട്ടു

Aug 13, 2026 - 16:53
 0
ഇടമലക്കുടിയില്‍ വയോധികനെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം: മന്ത്രി കെ എ തുളസി റിപ്പോര്‍ട്ട് ആവിശ്യപ്പെട്ടു
This is the title of the web page

ഇടുക്കി: ഇടമലക്കുടിയിലെ വയോധികനെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി കെ എ തുളസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ ട്രൈബല്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റോഡുകളുടെ ശോചനീയാവസ്ഥ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്ത് സര്‍വ മേഖലയിലും വികസനമെത്തിയെന്ന് മാറി വരുന്ന സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും ആദിവാസി ഉന്നതികളിലെ അടക്കം ആളുകള്‍ നേരിടുന്നത് വലിയ ദുരിതമാണ്. ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് ജീവന്‍ തിരികെ ലഭിച്ചത്. കഠിനമായ പനിയും  ശരീര വേദനയും ബാധിച്ച് അവശനായ മാലയപ്പനെ കമ്പുകളില്‍ തുണി കെട്ടി കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗൂഡല്ലൂര്‍ കുടിയില്‍നിന്നും ആനക്കുളത്തേക്കുള്ള 5 കിലോമീറ്റര്‍ റോഡ് യാഥാര്‍ഥ്യമായാല്‍ പ്രശ്‌നത്തിന് പരിഹാരമകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനായി പഞ്ചായത്ത് 10 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്. വനംവകുപ്പ്  ഉള്‍പ്പെടെ തടസ്സം നില്‍ക്കുന്നതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ കഴിയുകയുള്ളു. യാത്രാദുരിതത്തിന് ഉടനടി പരിഹാരം ഉണ്ടാകണമെന്നാണ് ഇടമലക്കുടി നിവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow